Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മന്ത്രിക്ക് പിന്നാലെ വകുപ്പിനും ‘ഒളരെ അടിയന്തരം’; പരീക്ഷാഭവന്റെ ഉത്തരവിലും അക്ഷരത്തെറ്റ്, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

by Brave India Desk
Jul 2, 2026, 06:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് സംഭവിച്ച നാക്കുപിഴയുടെ പുകിലടങ്ങും മുൻപ് വിദ്യാഭ്യാസ വകുപ്പിനെ വീണ്ടും നാണക്കേടിലാക്കി പരീക്ഷാഭവന്റെ ഔദ്യോഗിക ഉത്തരവ്. ഇത്തവണ നാക്കുപിഴയല്ല, ഉത്തരവിന്റെ ടൈറ്റിലിൽ തന്നെയുള്ള അക്ഷരത്തെറ്റാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. പരീക്ഷാ ഭവൻ പുറത്തിറക്കിയ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ് അധികൃതർക്ക് ഗുരുതരമായ അമളി പറ്റിയത്.

Stories you may like

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

‘വളരെ അടിയന്തരം’ എന്ന് രേഖപ്പെടുത്തേണ്ട സ്ഥാനത്ത് ‘ഒളരെ അടിയന്തരം’ എന്നാണ് ഉത്തരവിൽ ടൈപ്പ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ അധ്യാപകരുടെ യോഗ്യതാ നിർണ്ണയ പരീക്ഷ നടത്തുന്ന പരീക്ഷാഭവൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ അശ്രദ്ധ സോഷ്യൽ മീഡിയ ഉടൻ തന്നെ ഏറ്റെടുക്കുകയായിരുന്നു. ‘മന്ത്രിക്ക് തെറ്റിയാൽ വകുപ്പിനും തെറ്റുമല്ലോ’ എന്ന പരിഹാസത്തോടെയാണ് ഉത്തരവിന്റെ സ്ക്രീൻഷോട്ടുകൾ വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്.

നേരത്തെ, പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നതിനിടെ വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അക്കങ്ങൾ മാറി വായിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണമായ 2,90,398 എന്ന് പറയുന്നതിന് പകരം മന്ത്രി വായിച്ചത് ‘രണ്ട് ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ട്’ എന്നായിരുന്നു. ഇത് പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെ രാഷ്ട്രീയ ആയുധമാക്കുകയും ട്രോളന്മാർ ആഘോഷമാക്കുകയും ചെയ്തിരുന്നു. ആ വിവാദത്തിന്റെ ചൂടാറും മുൻപാണ് മന്ത്രിയുടെ സ്വന്തം വകുപ്പിലെ പരീക്ഷാവിഭാഗം തലപ്പത്തുനിന്നു തന്നെ അടുത്ത അബദ്ധം പുറത്തുവന്നിരിക്കുന്നത്.

അധ്യാപക യോഗ്യത പരിശോധിക്കുന്ന പരീക്ഷയുടെ ഉത്തരവിൽ പോലും ഇത്തരം പ്രാഥമികമായ അക്ഷരത്തെറ്റുകൾ കടന്നുകൂടുന്നത് വകുപ്പിന്റെ കടുത്ത അനാസ്ഥയെയാണ് കാണിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് ഒപ്പുവെക്കേണ്ട ഔദ്യോഗിക രേഖകൾ പോലും കൃത്യമായി വായിച്ചുനോക്കാതെയാണ് പുറത്തുവിടുന്നത് എന്നതിന് തെളിവാണ് ഇതെന്നും സോഷ്യൽ മീഡിയയിൽ വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

Tags: shamsudheen
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

Latest News

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies