Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസർകോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികർ കൊല്ലപ്പെട്ടു!

by Brave India Desk
Jul 20, 2026, 08:20 pm IST
in Kerala, International
Share on FacebookTweetWhatsAppTelegram

യുക്രൈനിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ വൻ മിസൈലാക്രമണത്തിൽ മലയാളി നാവികൻ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശിയായ അഖിൽ ജോയൻ (26) ആണ് റഷ്യൻ ആക്രമണത്തിൽ  മരണപ്പെട്ടത്. അഖിലിന് പുറമെ കപ്പലിലുണ്ടായിരുന്ന പത്ത് നാവികർ കൊല്ലപ്പെട്ടതായാണ്  ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ കയറ്റിപ്പോവുകയായിരുന്ന ‘ഗോൾഡൻ ലിയോ’ (Golden Leo) എന്ന ചരക്ക് കപ്പലിന് നേരെയാണ് റഷ്യൻ യുദ്ധക്കപ്പലുകളിൽ നിന്നും ഡ്രോണുകളിൽ നിന്നും കടുത്ത ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യൻ, സിറിയൻ വംശജരായ നാവികരാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ.

Stories you may like

ആപ്പുകളെല്ലാം ഓഫ്‌ലൈൻ, വണ്ടികൾ കിട്ടാനില്ല; സംസ്ഥാനത്ത് ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, യാത്രക്കാർ വലയും

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

യുക്രൈനിൽ നിന്ന് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി പുറപ്പെടാൻ ഒഡേസ തുറമുഖത്ത് തയ്യാറെടുക്കുന്നതിനിടെയാണ് കപ്പലിന് നേരെ റഷ്യൻ മിസൈലുകൾ പതിച്ചത്. വലിയ തോതിലുള്ള സ്ഫോടനമാണ് കപ്പലിൽ ഉണ്ടായതെന്നാണ് വിവരം. ആക്രമണത്തിൽ കപ്പലിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതീവ സുരക്ഷിത പാതയിലൂടെയുള്ള ചരക്കുനീക്കങ്ങളെപ്പോലും ലക്ഷ്യമിട്ടുള്ള റഷ്യയുടെ കടുത്ത നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. കാസർകോട് സ്വദേശിയായ അഖിൽ ജോയന്റെ മരണവാർത്തയറിഞ്ഞ് വെള്ളരിക്കുണ്ടിലെ വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി ഈ കപ്പലിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അഖിൽ.

സംഭവത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഡൽഹിയിലെ യുക്രൈൻ നയതന്ത്ര കാര്യാലയവും അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മറ്റ് ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനുമുള്ള നയതന്ത്ര നീക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട അഖിൽ ജോയന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി നോർക്ക (NORKA) അധികൃതരും വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

Tags: russiaattack
ShareTweetSendShare

Latest stories from this section

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

10 വയസ്സുകാർക്ക് മണിക്കൂറിന് വെറും 50 രൂപ; പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്

10 വയസ്സുകാർക്ക് മണിക്കൂറിന് വെറും 50 രൂപ; പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്

Latest News

ആപ്പുകളെല്ലാം ഓഫ്‌ലൈൻ, വണ്ടികൾ കിട്ടാനില്ല; സംസ്ഥാനത്ത് ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, യാത്രക്കാർ വലയും

ആപ്പുകളെല്ലാം ഓഫ്‌ലൈൻ, വണ്ടികൾ കിട്ടാനില്ല; സംസ്ഥാനത്ത് ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, യാത്രക്കാർ വലയും

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies