തെരഞ്ഞെടുപ്പ് പ്രചരണരംഗത്തും വെറും മാധ്യമ പ്രവര്‍ത്തകനെ പോലെ പെരുമാറുന്ന എംവി നികേഷ് കുമാര്‍ എന്ന് ജനനേതാവിനെ പോലെയാകും…? അഴിക്കോട് മണ്ഡലത്തില്‍ എംവി നികേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം കാണുന്നവര്‍ ചോദി്ക്കുന്ന ചോദ്യമാണിത്. മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചാണ് താന്‍ രാഷ്ട്രീയ രംഗത്ത് എത്തിയതെന്ന് നികേഷ് കുമാര്‍ പറഞ്ഞിരുന്നെങ്കിലും പ്രചരണ വേദിയില്‍ മാധ്യമപ്രവര്ത്തകനം സദാ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു നികേഷ് കുമാര്‍.
അഴിക്കോടിന്റെ പ്രശ്നങ്ങള്‍ ഒന്നൊന്നായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അവതരിപ്പിച്ച് അത് ജനങ്ങളിലേക്ക് എത്തിക്കുകയാണ് നികേഷ് കുമാര്‍. മേക്കപ്പിന് അല്പം കുറവുണ്ട് എന്നതൊഴിച്ചാല്‍ മണ്ഡലത്തിലുടനീളം നികേഷിനെ ക്യാമറക്കണ്ണുകള്‍ പിന്തുടരുന്നു. നികേഷ് ക്യാമറയോട് സംസാരിക്കുന്നു. ഫോര്‍ എത്ത് എസ്റ്റേറ്റിന്റെ വരണ്യേമെന്ന് വിലയിരുത്താവുന്ന ചലനങ്ങള്‍ ഒരു ജനനേതാവിന്റേതാക്കാന് നികേഷ് ഇനിയും ഏറെ നടക്കാനും പഠിക്കാനും ഉണ്ടെന്ന് ഓരൊ ചനലനങ്ങളും വ്യക്തമാക്കുന്നു.
കൂടെയുള്ള പ്രചാരണസംഘത്തിനും നികേഷ് ഒരു സെലിബ്രേറ്റിയാണ്. ആ സ്ഥാനത്ത് നിന്ന് ഒരണു പോലും താഴത്തേക്ക് വരാന്‍ നികേഷ് കുമാറിന് കഴിയുന്നുമില്ല. സംസാരിക്കുന്നതും മീഡിയ കൈകാര്യം ചെയ്ത് പൊതു വിഷയങ്ങള്‍. ബീച്ച് നവീകരണം, ടൂറിസ് വികസനം, റോഡ് വികസനം, അങ്ങനെ അഴീക്കോടിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയാണ് മീഡിയ വിദഗ്ധതയോടെ നികേഷ് കുമാര്‍. പക്ഷേ ഒരു ജനനേതാവിന് തെരഞ്ഞെടുപ്പ് കാലത്തെങ്കിലും വേണ്ട വിനയം. ലാളിത്യം. സമ്പര്‍ക്ക ആകര്‍ഷണം ഇതൊക്കെ നികേഷ്കുമാറില് കുറവാണ്. എത്രയൊക്കെ ശ്രമിച്ചാലും സാധാ ജന നേതാവിന്റെ തലത്തിലേക്ക് ഇറങ്ങി വരാന്‍ നികേഷിന് കഴിയുന്നില്ലെന്നാണ് വിമര്‍ശനം. ജനങ്ങള്‍ അദ്ദേഹത്തോട് അടുക്കുന്നതിലും തടസ്സങ്ങള്‍ പ്രകടമാണ്.
[fb_pe url=”https://www.facebook.com/mvnikeshkumar/videos/vb.611259645621864/971093976305094/?type=2&theater” bottom=”30″]
ഇതിനിടെ ഒരു മാധ്യമവ്യക്തിത്വത്തില് നിനന്ന് പ്രതീക്ഷിക്കാവുന്ന വികസന സങ്കല്പങ്ങളോ, പദ്ധതികളോ നികേഷ് കുമാറിന് വോട്ടര്‍മാരോട് പങ്കുവെക്കാനില്ല എന്നാണ് മറ്റൊരു വിമര്‍ശനം. ഒരു തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോട്ട് വെക്കാവുന്ന പദ്ധതികള്‍ക്കും വികസന സങ്കല്പത്തിനും അപ്പുറത്ത് യാതൊന്നും നികേഷ് മുന്നോട്ട് വെക്കുന്നില്ലെന്ന് എതിരാളികള്‍ പറയുന്നു. ജനങ്ങളെ അറിയുന്ന അവരടൊപ്പം നില്‍ക്കുന്നവരെയാണ് നാടിനാവശ്യം എന്ന എതിര്‍പക്ഷ വാദങ്ങളെ പൊളിക്കാന്‍ നികേഷിന് കുറച്ചിടെ എങ്കിലും മാധ്യമവിദഗ്ധന്റെ ധാര്‍ഷ്ട്യവും, സെലിബ്രേറ്റി മുഖവും മാറ്റിവെക്കേണ്ടി വരും.
Discussion about this post