Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ…’; തനിക്കെതിരെ വൃത്തികെട്ട വ്യാജപ്രചാരണം, മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി!

by Brave India Desk
Jul 23, 2026, 02:15 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തനിക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും നിരന്തരം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആരോപിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ ശ്രീമതി. ഏതോ ഒരു എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ താൻ ഫാമിലി പെൻഷൻ വാങ്ങുന്നുണ്ടെന്നും, പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളാണെന്നുമുള്ള തരത്തിലാണ് സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണങ്ങൾ നടക്കുന്നത്. ഇത്രയും നിന്ദ്യമായ പ്രചാരണങ്ങൾ നടന്നിട്ടും ഒരു മാധ്യമപ്രവർത്തകൻ പോലും വസ്തുതയെന്താണെന്ന് തന്നോട് ചോദിക്കാൻ തയ്യാറായില്ലെന്നും അവർ കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may like

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

മുൻപ് പി.കെ ശശിക്കെതിരെയുള്ള പീഡന പരാതിയെക്കുറിച്ച് സംസാരിച്ചപ്പോൾ താൻ ‘തീവ്രത’ കുറഞ്ഞ പീഡനമെന്ന വാക്ക് ഉപയോഗിച്ചെന്ന രീതിയിൽ നടന്നതും പൂർണ്ണമായും കള്ള പ്രചാരണമാണെന്ന് പി.കെ ശ്രീമതി വ്യക്തമാക്കി. “എനിക്കുമൊരു കുടുംബമുണ്ട്. നിങ്ങളൊക്കെ ചെറുപ്പക്കാരാണ്, നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ. എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചാരണം നടക്കുന്നത്? എന്റെ ഭർത്താവ് മരിച്ചുപോയി, അദ്ദേഹം അധ്യാപകനായിരുന്നു. ഞാനും അധ്യാപികയായിരുന്നു. 45 വയസ്സ് വരെ സ്കൂളുകളിൽ ആറിലും ഏഴിലും കണക്കും സയൻസും പഠിപ്പിച്ചയാളാണ് ഞാൻ. എന്നാൽ അധ്യാപികയല്ലെന്ന് വരെ ചിലർ പ്രചരിപ്പിച്ചു. അതൊന്നും എന്നെ വിഷമിപ്പിച്ചിട്ടില്ല, എന്നാൽ പെൻഷനുമായി ബന്ധപ്പെടുത്തി ഇല്ലാത്ത എംഎൽഎയുടെ ഭാര്യയാണെന്ന് പറഞ്ഞ് ആളുകൾക്ക് മുന്നിൽ അപമാനിക്കുന്നത് സഹിക്കാനാവില്ല,” ശ്രീമതി വൈകാരികമായി കൂട്ടിച്ചേർത്തു.

തന്റെ അഭിമാനത്തിനും വ്യക്തിത്വത്തിനും കടുത്ത ക്ഷതമേൽപ്പിച്ച പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു. വൻതോതിൽ വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലുകൾക്കും വ്യക്തികൾക്കുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും. ഇതോടൊപ്പം മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി (ഡിജിപി), ആഭ്യന്തര മന്ത്രാലയം, സ്പീക്കർ എന്നിവർക്ക് വിഷയം ഉന്നയിച്ച് ഔദ്യോഗികമായി പരാതി നൽകുമെന്നും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Tags: pk sreemathi
Share
Tweet
Send
Share

Latest stories from this section

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

തെക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത!

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

“യു.ഡി.എഫ് ഭരണത്തിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ലീഗ് ആർ.എസ്.എസിന് പരവതാനി വിരിക്കുന്നു”:പി. ജയരാജൻ!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies