മുംബൈ: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ഐസിസ് ഭീകരര്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായിവീണ്ടും ചുവരെഴുത്ത്. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ 1-ാം ടെര്‍മിനലിന്റെ വാഷ്റൂം ചുവരിലാണ് ഭീഷണി രീതിയിലുള്ള എഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇന്നലെ വൈകിട്ടാണ് ചുവരെഴുത്ത് കണ്ടെത്തിയത്.
വാഷ്റൂം വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളിയാണ് ആദ്യം എഴുത്ത് കണ്ടത്. സംഭവത്തെക്കുറിച്ച് സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കായി
സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വാഷ്റൂമിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അന്വേഷക സംഘം.
ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ജനുവരി 7നും ഇസ്ലമിക് സ്റ്റേറ്റ് ഭീകരരുടെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിന്റെ 2-ാം ടെര്‍മിനലിലായിരുന്നു അന്ന് ചുവരെഴുത്ത് കണ്ടെത്തിയത്. ജനുവരി 10ന് ആക്രമണം നടത്തുമെന്നായിരുന്നു അതിലുണ്ടായിരുന്നത്.
Discussion about this post