കഴിഞ്ഞ ദിവസം നടി റീമ കല്ലിങ്കല്‍ ഫേസ്ബുക്കിലിട്ട ഫേസ് ബുക്ക് പോസ്റ്റാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ആര്‍ത്തവത്തെ ഭയക്കുന്ന ദൈവ്ം ആനപ്പിണ്ടത്തെ ഭയക്കാത്തതാണ് ആനകള്‍ക്ക് വിനയായത് എന്നാണ് റീമ കല്ലിങ്കല്‍ തന്റെ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റ്. ഹിന്ദു ദൈവത്തെ അപഹസിക്കുന്നതാണ് പോസ്റ്റ് എന്നാണ് വിമര്‍ശനം. ശബരിമലയില്‍ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാവില്ല എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെ വിശ്വാസികളെ വേദനിപ്പിക്കുന്ന പോസ്റ്റുമായി റീമ രംഗത്തെത്തിയതിന് പിന്നില്‍ ഹിന്ദു വിരുദ്ധ വികാരമാണ് ഉള്ളതെന്നാണ് ആക്ഷേപം
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിന് പിന്നില്‍ അയ്യപ്പന് എന്താണ് പങ്ക് എന്നാണ് ചിലരുടെ ചോദ്യം. ഇക്കാര്യത്തില്‍ ഹിന്ദു സമൂഹത്തില്‍ തന്നെ രണ്ടഭിപ്രായം ഉണ്ടെന്നിരിക്കെ അയ്യപ്പനെ അപമാനിക്കുന്ന പോസ്റ്റ് റീമ പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഇടത് പക്ഷ നിലപാടുകാരിയായ റീമ നടത്തിയത് വിശ്വാസികളെ വേദനിപ്പിക്കുന്ന നടപടിയാണെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
[fb_pe url=”https://www.facebook.com/RimaKallingalOfficial/photos/a.316632955118614.75289.311298132318763/939814132800490/?type=3&theater” bottom=”30″]
Discussion about this post