Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

by Brave India Desk
Sep 14, 2026, 03:29 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

അഫ്ഗാനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ മോശം ഫോം ആശങ്കയാകുന്നു. മത്സരത്തിൽ 8 പന്തിൽ 10 റൺസ് മാത്രം നേടി സഞ്ജു പുറത്തായത് സോഷ്യൽ മീഡിയയിലും കമന്റേറ്റർമാർക്കിടയിലും ചർച്ചയായിട്ടുണ്ട്. സഞ്ജുവിന്റെ സമീപകാലത്തെ അവസാന നാല് ടി20 ഇന്നിങ്സുകളിലെ പ്രകടനം 27, 1, 0, 5 എന്നിങ്ങനെയാണ്. യുവതാരം വൈഭവ് സൂര്യവംശി ടീമിൽ ഇടംപിടിക്കാനായി പുറത്തിരിക്കെ സഞ്ജുവിന്റെ ഈ അസ്ഥിരമായ പ്രകടനം അദ്ദേഹത്തിന് തിരിച്ചടിയായേക്കാമെന്നാണ് വിലയിരുത്തൽ. സഞ്ജു തനിക്ക് തന്നെ പണി കൊടുക്കുകയാണെന്നും താരം വളരെ അസ്ഥിരനാണെന്നും കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കർ മത്സരത്തിനിടെ അഭിപ്രായപ്പെടുകയുമുണ്ടായി.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ജസ്പ്രീത് ബുംറ റഹ്മാനുള്ള ഗുർബാസിനെ പൂജ്യത്തിന് പുറത്താക്കിയപ്പോൾ, ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ റൺഔട്ടാവുകയും ചെയ്തു. അർഷ്ദീപ് സിങ് 4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി അഫ്ഗാൻ നിരയെ തകർത്തു. തുടക്കത്തിൽ 43 റൺസിന് 5 വിക്കറ്റ് നഷ്ടപ്പെട്ട് തകർന്ന അഫ്ഗാനിസ്ഥാനെ, പുറത്താകാതെ 64 റൺസ് നേടിയ അസ്മത്തുള്ള ഒമർസായിയും 33 റൺസ് എടുത്ത മുഹമ്മദ് നബിയും ചേർന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

Stories you may like

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

രഞ്ജി ട്രോഫിയിൽ റൺമല തീർത്തിട്ടും ഇന്ത്യൻ ജഴ്സി കിട്ടാത്ത വ്യക്തി; ഇന്ന് വനിതാ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് ചുക്കാൻ പിടിക്കുന്ന അമോൽ മുംജുന്ദർ

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശർമ്മ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 32 പന്തിൽ 7 വീതം സിക്സും ഫോറും സഹിതം 82 റൺസ് വാരിക്കൂട്ടിയ അഭിഷേക്, ഇന്ത്യയുടെ വിജയത്തിന് വേഗത കൂട്ടി. ഇഷാൻ കിഷൻ 33 പന്തിൽ 42 റൺസ് നേടി മികച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 53 പന്തിൽ നിന്ന് 121 റൺസാണ് കൂട്ടിച്ചേർത്തത്. സഞ്ജു സാംസൺ (10) പെട്ടെന്ന് പുറത്തായെങ്കിലും, 13.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് എടുത്ത ഇന്ത്യ 38 പന്തുകൾ ശേഷിക്കെ അനായാസ വിജയം പിടിച്ചെടുത്തു. രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബി മാത്രമാണ് അഫ്ഗാൻ നിരയിൽ അല്പമെങ്കിലും തിളങ്ങിയത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം ചൊവ്വാഴ്ച നടക്കും.

Tags: sanju samsonsanjay manjarekar
Share
Tweet
SendShare

Latest stories from this section

ഇതിലും മികച്ചതായി മറ്റൊന്നില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രാദേശിക നാണയ പണമിടപാട് സംവിധാനത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് സിറിൽ റാമഫോസ

ഇതിലും മികച്ചതായി മറ്റൊന്നില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രാദേശിക നാണയ പണമിടപാട് സംവിധാനത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് സിറിൽ റാമഫോസ

സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ടീമിലെടുത്തത്, ആ സമയങ്ങളിൽ അവൻ എന്ത് ചെയ്യുകയായിരുന്നു; ടീം കോമ്പിനേഷനെതിരെ മുഹമ്മദ് കൈഫ്

സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ടീമിലെടുത്തത്, ആ സമയങ്ങളിൽ അവൻ എന്ത് ചെയ്യുകയായിരുന്നു; ടീം കോമ്പിനേഷനെതിരെ മുഹമ്മദ് കൈഫ്

“ട്രോഫി കള്ളൻ” “ട്രോഫി കള്ളൻ”വിളികളുമായി ആരാധകർ, വേദിയിൽ ഒറ്റപ്പെട്ട് മൊഹ്‌സിൻ നഖ്‌വി; ഏഷ്യ കപ്പ് സമ്മാനദാന ചടങ്ങിൽ വീണ്ടും നാടകീയ രംഗങ്ങൾ

“ട്രോഫി കള്ളൻ” “ട്രോഫി കള്ളൻ”വിളികളുമായി ആരാധകർ, വേദിയിൽ ഒറ്റപ്പെട്ട് മൊഹ്‌സിൻ നഖ്‌വി; ഏഷ്യ കപ്പ് സമ്മാനദാന ചടങ്ങിൽ വീണ്ടും നാടകീയ രംഗങ്ങൾ

ഇന്ത്യ-പാക് സംഘർഷത്തിന്റെ അലയൊലികൾ ഏഷ്യ കപ്പ് വേദിയിലും; മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് വനിതാ ടീം; പുരുഷ ടീമിന് ഐക്യദാർഢ്യം

ഇന്ത്യ-പാക് സംഘർഷത്തിന്റെ അലയൊലികൾ ഏഷ്യ കപ്പ് വേദിയിലും; മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് വനിതാ ടീം; പുരുഷ ടീമിന് ഐക്യദാർഢ്യം

Latest News

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം, സംസ്ഥാന സെക്രട്ടറി പരമയോഗ്യനല്ല!’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എംഎൽഎ

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം ലഭിച്ചവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നു; സഖാക്കൾ ഇത് തിരിച്ചറിയണം; ഇ.പി ജയരാജൻ

‘വിമർശനങ്ങളും സ്വയം വിമർശനവുമില്ലെങ്കിൽ പിന്നെന്ത് കമ്യൂണിസ്റ്റ് പാർട്ടി? തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ഫലം’; വീഴ്ചകൾ തിരുത്തുമെന്ന് ഇ.പി. ജയരാജൻ

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ബംഗ്ലാദേശിന് ആശ്വാസം ; രണ്ടുവർഷത്തെ വിലക്കിന് ശേഷം ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ

‘ഹസീനയുടെ കാലത്തെ അസ്വസ്ഥതകൾ മറക്കാം, ഇന്ത്യയുമായി പുതിയ ബന്ധം വേണം’; നയതന്ത്രം പുതുക്കാൻ ബംഗ്ലാദേശ്; നിർണായക പ്രഖ്യാപനം

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ഭർത്താവിന് പരസ്ത്രീ ബന്ധം, പൊറുത്ത് കൂടെനിന്നിട്ടും വീണ്ടും തുടർന്നു’; ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഭാര്യയുടെ പരാതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies