ഡല്‍ഹി : പത്താന്‍കോട്ടിലെ ഒളിച്ചിരിക്കുന്ന ഭീകരരരെ കണ്ടെത്തി സൈന്യത്തിന്റെയും രാജ്യത്തിന്റെ ഓമനയായ സ്നിഫര്‍ ഡോഗ് റോക്കറ്റിന് ധീരത പുരസ്ക്കാരത്തിനുള്ള ശുപാര്‍ശ. ദേശീയ സുരക്ഷാസേനയുടെ കെ 9 യൂണിറ്റില്‍ പെട്ട നായയാണ് റോക്കറ്റ് . പത്താന് കോട്ടിലെ വിശിഷ്ട സേവനത്തിനിടെ റോക്കറ്റിന് പരിക്ക് പറ്റിയിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ഈയിടെയാണ് റോക്കറ്റ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.
പത്താന്‍കോട്ടില്‍ ഭീകരരരെ കണ്ടെത്തി തുരത്താന്‍ റോക്കറ്റ് നല്കിയ സഹായം എന്‍എസ്ജിയുടെ പോരാട്ട ചരിത്രത്തിലുണ്ട്. കഴിഞ്ഞ ജനുവരി 4 നായിരുന്നു സംഭവം. പത്താന്‍കോട്ട് സ്ഫോടനം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് കടക്കാന്‍ എന്‍ എസ് ജി കമാന്‍ഡോകള്‍ക്ക് കഴിയാഞ്ഞ അവസരത്തിലാണ് റോക്കറ്റ് ഉള്ളില്‍ കടന്നത് . ഭീകരര്‍ ഉപയോഗിച്ച സാധനങ്ങളുടെ ഭാഗവുമായാണ് റോക്കറ്റ് തിരിച്ചെത്തിയത്. ഇത് ഭീകരര്‍ ഉള്ളിലുണ്ടെന്ന് മനസ്സിലാക്കാന്‍ എന്‍ എസ് ജിയെ സഹായിച്ചു . തീയ്ക്കുള്ളിലൂടെ അകത്ത് പോയ റോക്കറ്റിന് ഇതിനിടെ അന്ന് പരിക്കേറ്റിരുന്നു.
ബെല്‍ജിയന്‍ മാലിനോയിസ് വിഭാഗത്തില്‍ പെട്ട റോക്കറ്റ് എന്‍ എസ് ജിയുടെ അസാള്‍ട്ട് ഡോഗുകളിലൊന്നാണ് . അബോട്ടാബാദില്‍ ലാദനെ കണ്ടുപിടിക്കാനുള്ള നീക്കത്തില്‍ ഉപയോഗിച്ചിട്ടുള്ള ഇനമാണ് മാലിനോയിസ്. കമാന്‍ഡോ സംഘത്തിനൊപ്പം തിരിച്ചെത്തിയ റോക്കറ്റ് ഇപ്പോള്‍ അവിടെയും താരമാണ്.
Discussion about this post