ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. ഇന്നലെ രാത്രിയില്‍ നടന്ന കളികളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ജയിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റോക്ക് സിറ്റിയെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് തോല്പിച്ചത്. പത്തൊമ്പതുകാരനായ കെലെച്ചി ഇഹ്നാച്ചിയോയുടെ ഇരട്ട ഗോളാണ് മാഞ്ചസ്റ്റര്‍ ടീമിന് മികച്ച വിജയം സമ്മാനിച്ചത്. ജയത്തോടെ 35 മത്സരങ്ങളില്‍ 64 പോയന്റുമായി ടീം മൂന്നാംസ്ഥാനത്തെത്തി.
ബേണ്‍മത്തിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ചെല്‍സി തറപറ്റിച്ചത്. 34 മത്സരങ്ങളില്‍ 47 പോയന്റുമായി ഒമ്പതാമതാണ് ചെല്‍സി.
അതേസമയം ലിവര്‍പൂളിന് ന്യൂകാസില്‍ യുണൈറ്റഡ് സമനിലയില്‍ തളച്ചു.
Discussion about this post