ഡല്‍ഹി: ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ദൃഢമാക്കുന്ന കരാറുകള്‍ക്ക് വഴിയൊരുക്കി ഇസ്രായേല്‍ പ്രതിരോധ മന്ത്രി മോശെ യാലോനിന്റെ ഇന്ത്യ സന്ദര്‍ശനം. തങ്ങളുടെ മുന്‍നിര ആയുധനിര്‍മാണ സാങ്കേതികവിദ്യകള്‍ ഇന്ത്യയുമായി പങ്കുവെക്കാന്‍ തയാറാണെന്ന പ്രഖ്യാപനം ഉള്‍പ്പടെ ഇന്ത്യ ഇസ്രായേല്‍ ബന്ധം ശക്തമാക്കുമെന്ന പ്രതീക്ഷയാണ് ഇസ്രായേല്‍ പ്രതിരോധ സമന്ത്രിയുടെ സന്ദര്‍ശനം പങ്കുവച്ചത്.
ആയുധ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രതിരോധമന്ത്രി മനോഹര്‍ പരീകറുമായും നടത്തിയ ചര്‍ച്ചകളില്‍ സംതൃപ്തനാണെന്നും സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനുമുമ്പായി പ്രതിരോധമന്ത്രി യാലോന്‍ പറഞ്ഞു.
1992ല്‍, പരസ്പര നയതന്ത്രബന്ധം തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇന്ത്യയിലത്തെുന്നത്. ഇസ്രായേലിന്റെ എയ്റോ സ്പേസ് ഇന്‍ഡസ്ട്രീസും (ഐ.എ.ഐ) ഡി.ആര്.ഡി.ഒയും (ഡിഫന്‍സ് റിസെര്‍ച് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്) സംയുക്തമായി വികസിപ്പിക്കുന്ന ബാരക് എട്ട് മിസൈലിന്റെ നിര്‍മാണപുരോഗതിയും മോശെ വിലയിരുത്തി. വ്യോമ പ്രതിരോധ സാങ്കേതികമേഖലയില്‍ മറ്റൊരു പദ്ധതിയും ഇസ്രായേലുമായി ചേര്‍ന്ന് ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. ഈ രണ്ടു പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ആയുധനിര്‍മാണ ശാലകള്‍ തുടങ്ങാന്‍ ഇസ്രായേലിന് താല്പര്യമുണ്ട്. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ ആയുധനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ കൈമാറാനും തങ്ങള്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദം ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണ്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും മോശെ വ്യക്തമാക്കി. ഗാസ ആക്രമണം സംബന്ധിച്ച യു.എന്‍ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചത് ഇന്ത്യയുടെ തെറ്റിദ്ധാരണ മൂലമാണെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
Discussion about this post