ഡല്‍ഹി: സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും അറിയിച്ചു. കനയ്യ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉന്നതാധികാര സമിതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ കോളേജില്‍ നിന്ന് പുറത്താക്കാനും, പിഴ ഈടാക്കാനും തീരുമാനിച്ചിരുന്നു.
പക്ഷപാതപരമായി പ്രവര്‍ത്തിച്ച സമിതിയുടെ കണ്ടത്തെലിന്റെ അടിസ്ഥാനത്തില്‍ നാഗ്പുരില്‍നിന്നുള്ള തീട്ടൂര പ്രകാരമാണ് നടപടി വിധിച്ചിരിക്കുന്നതെന്ന് അനിര്‍ബന്‍ പ്രതികരിച്ചു. വൈസ് ചാന്‍സലര്‍ ജഗദേശ് കുമാര്‍ ഇപ്പോള്‍ ചെയ്യുന്നതാണ് ഹൈദരാബാദില്‍ രോഹിത് വെമുലക്കും കൂട്ടുകാര്‍ക്കുമെതിരെ അവിടുത്തെ വി.സി. അപ്പ റാവു ചെയ്തതെന്നും രോഹിതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പൊരുതാന്‍തന്നെയാണ് തീരുമാനമെന്നും ഉമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രക്ഷോഭ നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിദ്യാര്‍ഥി യൂനിയനും യോഗം ചേര്‍ന്നു.
അഫ്സല് ഗുരു അനുസ്മരണ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ ഉമര്‍ഖാലിദിനെ ഒരു സെമസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാനും 20,000രൂപ പിഴ ചുമത്താനും തീരുമാനിച്ചിരുന്നു. വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനും 10,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇവരെ കൂടാതെ മുജീബ് ഗാട്ടൂ, അനിബര്‍ ഭട്ടാചാര്യ എന്നിവരടക്കം 14 പേര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലേക്ക് ക്യാമ്പസില്‍നിന്നു പുറത്താക്കി. അശുതോഷിന് ജെ.എന്‍.യു. ഹോസ്റ്റലില്‍ ഒരു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല അച്ചടക്ക സമിതിയാണ് നടപടി സ്വീകരിച്ചത്.
സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് ഉമര്‍ ഖാലിദ്
ഇതിനിടെ കോളേജിനകത്ത് നിന്ന് തന്നെ സമരക്കാര്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. സ്വന്തം ആശയങ്ങള്‍ അടിച്ചേല്പിക്കാന് ഒരു സ്ഥാപനത്തെ ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് പല വിദ്യാര്‍ത്ഥികളും പറയുന്നത്.
.
Discussion about this post