സൂററ്റ്: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പതിനൊന്ന് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. സുറത്തിലെ വല്ലഭ വിദ്യാനഗര്‍ എന്‍ജിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. അഹമ്മദാബാദ്, സൂററ്റ്, വഡോദര, ഭാവനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവര്‍.
ഏപ്രില്‍ 21, 22 തിയതികളിലാണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. സോഷ്യല്‍ മീഡിയായിലൂടെയും ഫോട്ടോ ഷെയറിങ്ങ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിലൂടെയുമാണ് യുവാക്കള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. സംഭവത്തില്‍ പ്രതികളായത് വിദ്യാര്‍ത്ഥികളാണെന്നതിനാല്‍ ചോദ്യം ചെയ്യലുകളുടെ അടിസ്ഥാനത്തിലെ അറസ്റ്റ് രേഖപ്പെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏപ്രില്‍ 21 നായിരുന്നു പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ പാരതിയിലാണ് പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
Discussion about this post