ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് വളപ്പില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ സംയുക്തമായാണ് ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്തത്. ലോക ചരിത്രത്തിലെ ഏറ്റവും ഉന്നതനായ നേതാക്കളിലൊരാളായ മഹാത്മാ ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്റ് വളപ്പില്‍ സ്ഥാപിക്കുന്നതിലൂടെ അദ്ദേഹത്തിന് മരണാനന്തര ബഹുമതിയാണ് നല്‍കുന്നതെന്ന് കാമറൂണ്‍ പറഞ്ഞു.
ബോളിവുഡ് താരം അമിതാബ് ബച്ചന്, മഹാത്മാ ഗാന്ധിയുടെ ചെറുമകന് ഗോപാലകൃഷ്ണ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വെങ്കലത്തില്‍ നിര്‍മ്മിച്ച പ്രതിമയ്ക്ക് ഒന്‍പതടി ഉയരമുണ്ട്.
ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമര നായകന് നെല്‍സണ്‍ മണ്ടേല, ലോകയുദ്ധകാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവരുടെ പ്രതിമക്കൊപ്പമാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ചത്വരത്തില്‍ ഗാന്ധിജിയുടെ പ്രതിമയും സ്ഥാപിച്ചത്. പ്രതിമ സ്ഥാപിക്കുന്നതിനായി ഗാന്ധി പ്രതിമ സ്മാരക സമിതി 10 ലക്ഷം പൗണ്ടാണ് സമാഹരിച്ചത്.
ഉരുക്കു വ്യവസായ പ്രമുഖന് ലക്ഷ്മി മിത്തല്‍ ഒരുലക്ഷം പൗണ്ടും കെ.വി. കാമത്തിന്റെ നേതൃത്വത്തില്‍ ഇന്‍ഫോസിസ് 2,50,000 പൗണ്ടും സ്മാരക സമിതിക്ക് സംഭാവന നല്‍കിയിരുന്നു. ഇതുള്‍പ്പെടെയുള്ള സംഭാവനകള്‍ ചേര്‍ത്താണ് 10 ലക്ഷം പൗണ്ട് സമാഹരിച്ചത്.
ബ്രിട്ടീഷ് ശില്പി ഫിലിപ് ജാക്സണാണ് പ്രതിമ നിര്‍മ്മിച്ചത്. സൗത്ത് ആഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്തെിയതിന്റെ 100ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. 1931ല്‍ ഗാന്ധിജി അവസാനമായി ബ്രിട്ടീഷ് സന്ദര്‍ശിച്ച സമയത്തെ ഫോട്ടോയെ ആധാരമാക്കിയാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്.
Discussion about this post