തിരുവനന്തപുരം: ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ ഈ വര്‍ഷം നടത്താമെന്ന വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കേരളത്തില്‍ പരീക്ഷ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അപ്പീല്‍ നല്‍കുന്നത്. ഉടന്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. ഇന്നലെ രാത്രി വൈകിയാണ്് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.
ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യമന്ത്രിയുമായും അഡ്വക്കറ്റ് ജനറലുമായൊക്കെ കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷ ഇന്നലെ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈ വര്‍ഷം എംബിബിഎസിന്റെയും ബിഡിഎസിന്റെയും ഫലം പ്രഖ്യാപിക്കാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. അടുത്തവര്‍ഷംമുതല്‍ ഏകീകൃത പരീക്ഷ നടപ്പാക്കാന്‍ തയ്യാറാണെന്നും കോടതിയെ അറിയിക്കും.
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കു ഈ വര്‍ഷം രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ(നീറ്റ്) നടത്താന്‍ സുപ്രീംകോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. ഭരണാഘടനാ ബെഞ്ചിന്റേതാണ് വിധി. മെയ് ഒന്നിനും ജൂലൈ 24ന്ും പരീക്ഷ നടത്തും. ഒഗസ്റ്റ് 17ന് ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങള്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധാകമായിരിക്കും. വിവിധ കോഴ്സുകള്‍ക്ക് മാത്രമായിരിക്കും വിധി ബാധകമാകുക. ബിരുദാനന്തര ബിരുജ പരീക്ഷകള്‍ക്ക് ഈ വര്‍ഷം വിധി ബാധകമാകില്ല.
Discussion about this post