തിരുവനന്തപുരം: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ വിവാദ ഇറ്റാലിയന്‍ പ്രതിരോധ സ്ഥാപനം ഫിന്‍മെക്കാനിക്കയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നുവെന്ന യുപിഎ സര്‍ക്കാര്‍ വാദത്തിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്ത്. കമ്പനിയെ ഒരിക്കലും കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ലെന്ന് ജയ്റ്റ്ലി പറഞ്ഞു. തങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തിയ ഈ കമ്പനിയെ എന്‍ഡിഎ സര്‍ക്കാര്‍ പട്ടികയില്‍നിന്ന് നീക്കിയെന്ന കോണ്‍ഗ്രസ് ആരോപണത്തിനിടെയാണ് ജയ്റ്റ്ലിയുടെ പരാമര്‍ശം.
കോണ്‍ഗ്രസ് വാദം ഭാവനയില്നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ എന്‍ഡിഎയുടെ ദര്‍ശനരേഖാ പ്രകാശനച്ചടങ്ങിനിടെയായിരുന്നു ജയ്റ്റ്ലിയുടെ പ്രതികരണം. കോഴ കൈപ്പറ്റിയാണ് ഹെലികോപ്ടര്‍ ഇടപാട് നടത്തിയതെന്നു അദ്ദേഹം പറഞ്ഞു. ഇടപാടില്‍ കൈക്കൂലി വാങ്ങിയെന്നത് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത കാര്യമാണ്. കൈക്കൂലി നല്കിയവര് ശിക്ഷിക്കപ്പെട്ടു. കൈക്കൂലി വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
കരാറിനെ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ കൈക്കൂലി ലഭിക്കൂ. അജ്ഞാതര്‍ക്ക് ആരും കൈക്കൂലി നല്‍കാറില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post