ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് ബിജെപി നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ. കെജ്രിവാളിവനെ അഴിമതി വാൾ എന്നാണ് വിളിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയിൽ മുങ്ങിനിൽക്കുകയാണ് കെജ്രിവാൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെജ്രിവാളിന്റെ പാർട്ടി അഴിമതിക്കാരായി മാറിയിരിക്കുകയാണ്. അവർ എവിടെ പോയാലും അഴിമതി കാണിക്കുക തന്നെ ചെയ്യും. അഴിമതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഡൽഹി മുഖ്യമന്ത്രി എന്നും അദ്ദേഹം വ്യക്തമാക്കി.
കെജ്രിവാൾ ചതിക്കാത്തവരായി ആരും തന്നെയില്ല. ആദ്യം അദ്ദേഹത്തിന്റെ ഗുരുവായ ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെയെ ചതിച്ചു. പിന്നീട് ഡൽഹിയിലെ ജനങ്ങളെയും കമ്പളിപ്പിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ പേര് അരവിന്ദ് കെജ്രിവാൾ എന്നല്ല മറിച്ച് അഴിമതി വാൾ എന്നാണ് എന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ തന്നെ കെജ്രിവാളിനെതിരെ രംഗത്ത് വന്നിരുന്നു. പണത്തിന്റെ ആസക്തിയിൽ കെജ്രിവാൾ അഴിമതിക്കാരനായി മാറി. ഇങ്ങനെയുള്ളവർക്ക് വോട്ട് ചെയ്യരുത് . കറ പുരളാത്ത സ്ഥാനാർത്ഥികൾക്ക് വേണം വോട്ട് നൽകി വിജയിപ്പിക്കേണ്ടത് എന്നാണ് അണ്ണാ ഹസാരെ പറഞ്ഞത്.
Discussion about this post