രജനീകാന്ത് അധോലോക നായകനാവുന്ന തമിഴ് ചിത്രം കബാലിയുടെ ടീസര്‍ പുറത്തുവിട്ടു. മെയ് ഒന്നിന് ടീസറെത്തുമെന്ന വിവരം കബാലിയുടെ നിര്‍മാതാവ് കലൈപുലി എസ് താണു ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മദ്രാസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബാലി.
രാധിക ആപ്തേ, ധന്‍ഷിക,ദിനേഷ് രവി, ജോണ്‍ വിജയ് തുടങ്ങിയവരാണ് രജനീകാന്തിനോടൊപ്പം കബാലിയില്‍ അണിനിരക്കുന്ന മറ്റു താരങ്ങള്‍. ഏപ്രില്‍ 20ഓടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടീസര്‍ കാണുക-
Discussion about this post