മുംബൈ: നൊബേല്‍ സമ്മാനം നല്കിയാല് അത് സ്വീകരിക്കില്ലെന്ന് ആത്മീയ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. മുന്‍പ് നൊബേല്‍ സമ്മാനത്തിനായി തന്നെ നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ലത്തൂരിലെ വരള്‍ച്ചബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ പരാമര്‍ശം.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതിലാണ് താന്‍ വിശ്വസിക്കുന്നത്, പുരസ്കാരങ്ങള്‍ അത് അര്‍ഹിക്കുന്നവര്‍ക്ക് നല്‍കണമെന്നും അത്തരത്തില്‍ മലാലയ്ക്ക് പുരസ്കാരം നല്‍കിയതില്‍ തനിക്ക് യോജിപ്പില്ലെന്നും അരവിശങ്കര് പറഞ്ഞു.
ലത്തൂരിലെ അതീവ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ആര്‍ട്ട് ഓഫ് ലിംവിംഗ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജലം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പ്രദേശം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനിടയിലാണ് പ്രസ്താവന.
Discussion about this post