തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്കിയ ഉപലോകായുക്ത നടപടിയില്‍ ലോകായുക്തയ്ക്ക് അതൃപ്തി. താന്‍ പരിഗണിക്കുന്ന കേസുകളില്‍ ഉപലോകായുക്ത അഭിപ്രായം പറഞ്ഞത് അനൗചിത്യമെന്ന് ലോകായുക്ത ജസ്റ്റിസ് പയസ് സി. കൂര്യാക്കോസ് പറഞ്ഞു. അറിയാത്ത കാര്യങ്ങള്‍ക്ക് പഴികേട്ടത് മുജ്ജന്മ പാപമെന്നും കെപിസിസി മുന്‍ അംഗത്തിന്റെ മകള്‍ക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് കേസ് പരിഗണിക്കുന്നതിനിടെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എതിരായ കേസ് പരിഗണിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
റീജണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നു ഹൈക്കോടതിയുടെ അനുമതിയോടെ പുറത്താക്കിയ മുന്‍ കെപിസിസി അംഗം അഗസ്റ്റിന്റെ മകള്‍ ഫന്‍വര്‍ അഗസ്റ്റിനെ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സര്‍വീസില്‍ തിരിച്ചെടുക്കുകയും ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തുവെന്നാണ് ആരോപണം. മുന്‍ നിയമവകുപ്പ് സെക്രട്ടറി രാമരാജപ്രേമ പ്രസാദിനെ കൂടി കേസില്‍ പ്രതി ചേര്‍ക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
Discussion about this post