തിരുവനന്തപുരം: ബിജെപി ജയിക്കാതിരിക്കാന്‍ സിപിഎമ്മിന് വോട്ട് ചെയ്യുമെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിവാദ വിഷയങ്ങളില്‍ നിന്നെല്ലാം മാറി നിന്ന് ആന്റണി ആരാണ് യാഥാര്‍ത്ഥ വര്‍ഗ്ഗീയവാദി എന്ന് വ്യക്തമാക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
”ബി.ജെ.പിയാണ് മുഖ്യശത്രുവെന്നു പറയുമ്പോള്‍ ബി.ജെ.പി ഒഴിച്ചുള്ളവരെല്ലാം ഒന്നാണെന്നു വരുന്നു. ബംഗാളിലെ പോലെ സാഹചര്യമാണ് കേരളത്തില്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് സി.പി.എമ്മുമായി ചേരുന്നതില്‍ തെറ്റില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന, ആന്റണിയുടെ പ്രസ്താവനയുമായി ചേര്‍ത്തുവച്ചാല്‍ ഇവരുടെ ലക്ഷ്യം പകല്‍പോലെ വ്യക്തമാകും. ബി ജെ പിയുടെ അഭുതപൂര്‍വമായ വളര്‍ച്ചയില്‍ വിറളിപൂണ്ട ഇരുമുന്നണികളും അതിനെ തടയിടാനുള്ള കുതന്ത്രങ്ങള്‍ മെനയുകയാണ്. രാഷ്ട്രീയ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം വ്യാപകമായ വോട്ടുമറിക്കലിന് വരെ ഈ നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചേക്കും. ഈ കുതന്ത്രത്തെ വിജയകരമായി പ്രതിരോധിക്കാന്‍ ബിജെപിയും എന്‍ഡിഎയും തീരുമാനിച്ചു കഴിഞ്ഞു.”-കുമ്മനം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വളരെ നാളുകള്‍ക്കു ശേഷം എ.കെ ആന്റണി വീണ്ടും മിണ്ടിയിരിക്കുകയാണ് ആരുമിത് പ്രതീക്ഷിച്ചതല്ല. കാരണം ആന്റണി പ്രതികരിക്കുമെന്നു കരുതിയ കുറേ സംഭവങ്ങള്‍ കേരളരാഷ്ട്രീയത്തില്‍ കുറച്ചു വര്‍ഷങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സോളാര്‍ അഴിമതിയെ പറ്റിയോ,’സോളാര്‍’ എന്നൊരു വാക്ക് തന്നെയോ ആന്റണി പറഞ്ഞിട്ടുണ്ടോ? ഇല്ല! കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയെ പറ്റി? ഇല്ല. കടകംപള്ളി ഭൂമിതട്ടിപ്പ്.? ഇല്ല. ബാര്‍ കോഴ അഴിമതി? എസ്റ്റേറ്റുകള്‍ക്കു ഭൂമി അന്യായമായി പതിച്ചുനല്‍കിയത്? കെ സി അബുവിന്റെ വര്‍ഗ്ഗീയ പ്രസംഗം? കേരളത്തിലെ ആദിവാസിക്കുട്ടികളുടെ മരണങ്ങള്? കണ്ണൂരില്‍ കമ്മ്യൂണിസ്റ്റുകളുടെ കൊലപാതരാഷ്ട്രീയം..ഇല്ല! കേരളത്തില്‍ കുറേ നാളുകളായി നടക്കുന്ന സംഭവങ്ങളെ കുറിച്ച് ആന്റണി ഒന്നും തന്നെ മിണ്ടിയിട്ടില്ല പക്ഷെ അദ്ദേഹം രണ്ടു ദിവസം മുമ്പ് സംസാരിച്ചു! സന്തോഷമേയുള്ളൂ. കാരണം മുകളില്‍ പറഞ്ഞ വിവാദ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായം അറിയാമല്ലോ. എന്നാല്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളെ പറ്റി അദ്ദേഹം പരാമര്‍ശിച്ചേയില്ല. ‘ബിജെപിയെ നിയമസഭ കാണിക്കില്ല’ എന്നായിരുന്നു ആന്റണിയുടെ പ്രസ്താവന. ആ പ്രസ്താവന കേട്ടു ചിരിച്ചവരില്‍ ഉമ്മന്‍ ചാണ്ടി തൊട്ടു കെ.സി അബു വരെയുണ്ടാവാം. പ്രധാനവിഷയങ്ങളില്‍ നിന്നു വ്യതിചലിച്ച് ഇങ്ങിനെ പറഞ്ഞതില്‍ കടുത്ത ആന്റണി ആരാധകരില്‍ അമ്പരപ്പുണ്ട്. എന്നാല്‍ ആന്റണിയെ നന്നായി അറിയാവുന്നവര്‍ക്കു ഒരു അമ്പരപ്പുമില്ല.
കോഴിക്കോട് ബേപ്പൂരില്‍ മുഖ്യുമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി പങ്കെടുത്ത യോഗത്തിലാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റായ കെസി അബു മതസ്പര്‍ധയും വര്‍ഗീയതയും വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയത്. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഇതില്‍ വര്ഗ്ഗീയമായൊന്നും കണ്ടില്ലെന്നത് പ്രത്യേകം പറയേണ്ടതില്ല. കെസി അബുവിന്റെ പ്രസ്താവന ഉമ്മന്‍ ചാണ്ടി കേട്ടഭാവം നടിച്ചില്ല. എന്നാല്‍ അതുപോലെയല്ലല്ലോ ആദര്‍ശധീരനായ എ.കെ ആന്റണി. കെസി അബുവിനെ ആന്റണി തള്ളിപ്പറയുമെന്ന് കരുതിയവര്‍ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കായി കാത്തു. എന്നാല്‍ ആന്റണി ആ വിഷയത്തില്‍ ഒന്നും മിണ്ടിയില്ല. പകരം ‘ബിജെപിയെ നിയമസഭ കാണിക്കില്ല’ എന്നു പ്രസ്താവന ഇറക്കി. പരസ്പരം വോട്ടുമറിച്ച്, ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്നു വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നതിനു ഇതില്‍പ്പരം വലിയ തെളിവ് വേണോ? ബി.ജെ.പിയാണ് മുഖ്യശത്രുവെന്നു പറയുമ്പോള്‍ ബി.ജെ.പി ഒഴിച്ചുള്ളവരെല്ലാം ഒന്നാണെന്നു വരുന്നു. ബംഗാളിലെ പോലെ സാഹചര്യമാണ് കേരളത്തില്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് സി.പി.എമ്മുമായി ചേരുന്നതില്‍ തെറ്റില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന, ആന്റണിയുടെ പ്രസ്താവനയുമായി ചേര്‍ത്തുവച്ചാല്‍ ഇവരുടെ ലക്ഷ്യം പകല്‍പോലെ വ്യക്തമാകും. ബി ജെ പിയുടെ അഭുതപൂര്‍വമായ വളര്‍ച്ചയില്‍ വിറളിപൂണ്ട ഇരുമുന്നണികളും അതിനെ തടയിടാനുള്ള കുതന്ത്രങ്ങള്‍ മെനയുകയാണ്. രാഷ്ട്രീയ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം വ്യാപകമായ വോട്ടുമറിക്കലിന് വരെ ഈ നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചേക്കും. ഈ കുതന്ത്രത്തെ വിജയകരമായി പ്രതിരോധിക്കാന്‍ ബിജെപിയും എന്‍ഡിഎയും തീരുമാനിച്ചു കഴിഞ്ഞു.
ആഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റല്‍ അഴിമതി വിഷയം മാദ്ധ്യമങ്ങളില്‍ കത്തിനില്‍ക്കുകയാണ്.അതില്‍ നിന്നും ശ്രദ്ധ തിരിച്ചു വിട്ടു അഴിമതിയുടെ കറപുരളാത്ത ആദര്ശധീരന് എന്ന പട്ടം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബി ജെ പി ക്കെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവനയുമായി ആന്റണി മുന്നോട്ടു വന്നിരിക്കുന്നത്. മതസ്പര്‍ധയും വര്‍ഗീയതയും വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യ ശാസനയേറ്റു വങ്ങേണ്ടി വന്ന ഡി.സി.സി പ്രസിഡന്റ് കെ സി അബുവിനെ പോലെയുള്ളവരുടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ശ്രീ . ആന്റണി പറയു, ആരാണ് വര്‍ഗീയവാദി ?
[fb_pe url=”https://www.facebook.com/kummanam.rajasekharan/posts/856455224464266:0″ bottom=”30″]
Discussion about this post