യുപി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തയ്യാറാക്കാനെത്തിയ മാനേജ്മെന്റ് ഗ്രൂപ്പ് തലവന്‍ പ്രശാന്ത് കിഷോറിന്റെ പ്രധാന തലവേദന സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കാനും, ചൂണ്ടിക്കാണിക്കാനും നല്ല ഒരു നേതാവില്ലാത്തതാണ്. രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വെക്കണം എന്ന ആവശ്യമാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. രാഹുലിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ മാറ്റണുണ്ടാകുമെന്നാണ് പ്രശാന്ത് കിഷോറിന്റെ കണക്ക് കൂട്ടല്‍.
എന്നാല്‍ എഐസിസി പ്രസിഡണ്ടും പിന്നീട് പ്രധാനമന്ത്രിയും ആകാന്‍ തയ്യാറെടുത്തിരിക്കുന്ന രാഹുലിനെ യുപി മുഖ്യമന്ത്രിയായി ഉയര്‍ത്തികാട്ടാന്‍ കോണ്‍ഗ്രസിന് താല്പര്യമുണ്ടാകില്ല എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. യുപിയില്‍ കോണ്‍ഗ്രസ് വീണ്ടും പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം രാഹുലിന്റെ മാത്രം തലയില്‍ വരും. പിന്നീട് അതില്‍ നിന്ന് കരകയറുക എളുപ്പമാവില്ല. ബിജെപിയ്ക്കെതിരെ വിശാല സക്യമുണ്ടാക്കാന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പിന്മാറ്റം ഗുണമാവില്ല എന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാട്. അത്തരമൊരു ബാഗ്യപരീക്ഷണത്തിന് സോണിയ ഗാന്ധിയും തയ്യാറായേക്കില്ല.
രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടണമെന്നാണ് പ്രശാന്ത് കിഷോറിന്റെ അടുത്ത നിര്‍ദ്ദേശം. ഇതും കോണ്‍ഗ്രസിന് സ്വീകാര്യമല്ല എന്നാണ് സൂചന. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലിറങ്ങാന്‍ സമ്മതിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ബിസിനസ് രംഗത്തും മറ്റുമുള്ള ചില വിവാദങ്ങള്‍ ഉയര്‍ന്ന് വരാതിരിക്കാന്‍ പ്രിയങ്ക വിട്ടു നില്ക്കുകയാവും ഉചിതമെന്നാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന ഉപദേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇവര്‍ രണ്ട് പേരും വിട്ട് നിന്നാല്‍ പകരം ആരെ തപ്പും എന്ന അന്വേഷണത്തിലാണ് പ്രശാന്ത് കിഷോര്‍. ശക്തനായ ഒരു നേതാവിനെ ചൂണ്ടിക്കാട്ടി മുന്നോട്ട് പോകാതെ രക്ഷയില്ല എന്നാണ് അദ്ദേഹത്തിന്റെ നിഗമനം. നെഹ്രു കുടുംബം കയ്യൊഴിഞ്ഞാല്‍ ഷിലാ ദീക്ഷിതിനെ പരീക്ഷിക്കാം എന്ന ആലോചനയിലാണ് പ്രശാന്ത് കിഷോര്‍. ഫലത്തില്‍ ഇപ്പോഴത്തെ യുപിയിലെ സാഹചര്യവും , കോണ്‍ഗ്രസിന്റെ അവസ്ഥയും നോക്കുമ്പോള്‍ പ്രശാന്ത് കിഷോറിന് നേരിടേണ്ടി വരിക വലിയ അഗ്നി പരീക്ഷയാകും, നരേന്ദ്രമോദിയെ കേന്ദ്രത്തിലും നിതീഷിനെ ബീഹാറിലും ഭരണത്തിലെത്തിച്ച മാനേജ്മെന്റ് വൈദഗ്ധ്യം കോണ്‍ഗ്രസിന്റെ മുന്നില്‍ തകരുമോ എന്നാണ് പ്രശാന്ത് കിഷോറിന്റെയും സംഘത്തിന്റെയും ഭയം.
Discussion about this post