ചങ്ങനാശ്ശേരി: നിയമസഭ തെരഞ്ഞടുപ്പില്‍ മുന്നണികളോടുള്ള നിലപാട് പ്രഖ്യാപിച്ച് എന്‍എസ്എസ്. മുന്‍ തെരഞ്ഞെടുപ്പില്‍ കൈകൊണ്ട് ശരിദൂരത്തില് നിന്ന് സമദൂരത്തിലേക്ക് മാറുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു. ശരി ദൂരം എന്ന നിലപാട് എടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. സമദൂരം കൃത്യതയോടെ വിനിയോഗിക്കുകയാണ് വേണ്ടത്,സംസ്ഥാന സര്‍ക്കാരിന്റെ എയ്ഡഡ് മേഖലയെ തകര്‍ക്കുന്ന നിലപാടിനോടുള്ള പ്രതിഷേധം തുടരുമെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.
അതേ സമയം രാജ്യഭരണത്തില്‍ മതസാമുദായിക സംഘടനകള്‍ ഇടപെടുന്നത് ശരിയല്ല. രാജ്യഭരണം നടത്തേണ്ടത് രാഷ്ട്രീയക്കാരാണെന്നും എന്‍എസ്എസ്. ജനറല്‍ സെക്രട്ടറി പറഞ്ഞു.
Discussion about this post