ആലപ്പുഴ: വിഎസ് സമ്മേളനത്തിന്റെ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാത്തതില്‍ നിരാശയുന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രകാശ് കാരാട്ട്. ഇന്നലെ വിഎസിനോട് തിരിച്ച് വരാന്‍ നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. വിഎസ് പാര്‍ട്ടിയുടെ അവിഭാജ്യഘടകമാണ്. പാര്‍ട്ടിയുടെ പൊതു അച്ചടക്കത്തിന്റെ ഭാഗമായി വിഎസ് പാര്‍ട്ടിയില്‍ അണിചേരണമെന്നും കാരാട്ട് പറഞ്ഞു. പാര്‍ട്ടി ഒരു വ്യക്തിയുടേതല്ല. പൊതുസ്വത്താണെന്നും കാരാട്ട പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നത് ആര്‍എസ്എസ് അജയണ്ടയെന്നും പ്രകാശ് കാരാട്ട്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും കാരാട്ട് കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് കാരാട്ട്
ആര്‍എസ്എസും ബിജെപിയും ജനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് വര്‍ഗ്ഗീയ ധ്രൂവികരണുണ്ടാക്കുന്ന നടപടികളാണ് അവര്‍ കേരളത്തിലുള്‍പ്പടെ ചെയ്തു കൊണ്ടിരിക്കുന്നത്. വര്‍ഗ്ഗബഹുജന കൂട്ടായ്മയിലൂടെ ഇതിനെ മറികക്കാനാണ് ശ്രമിക്കേണ്ടത്. വര്‍ഗ്ഗിയതക്കെതിരെ മതനിരപേക്ഷ പാര്‍ട്ടികളെ സിപിഎം ഒന്നിച്ച് അണിനിരത്തും. രാഷ്ട്രീയ ഐക്യത്തിന്റെ പ്രഖ്യാപനമാണ് സംസ്ഥാന കോണ്‍ഗ്രസെന്നും കാരാട്ട് പറഞ്ഞു.
Discussion about this post