ദമാസ്കസ്: സിറിയയില്‍ നിന്നും 56 ക്രൈസ്തവരെ ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. അസ്റിയന്‍ വിഭാഗത്തില്‍പ്പെടുന്ന വിശ്വാസികളേയാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയാണ് വാര്‍ത്ത പുറത്തുവിട്ടത്.
അല്‍ ഹസക്കാഹ് പ്രവിശ്യയില്‍ നിന്നുമാണ് ഇവരെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. സിറിയയില്‍ ഐസിസ് ഭീകരര്‍ പിടിമുറുക്കിയ സമയത്തു ക്രൈസ്തവരും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവരും ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം നടത്തണമെന്നു അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ മതം മാറുവാന്‍ തയാറാകാത്തവരെ അവര്‍ കൊലപ്പെടുത്തുകയോ നസ്റായന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വന്‍ നികുതി പിഴയായി അടയ്ക്കുകയോ വേണം എന്ന നിബന്ധന മുന്നോട്ടു വച്ചിരുന്നു. ഇതേ തുടര്‍ന്നു പലരും അവരുടെ സ്വദേശത്തു നിന്നും ഓടി പോയിരുന്നു. ഇത്തരത്തില്‍ തല്‍ സമിറാഹ് എന്ന പ്രദേശത്തു നിന്നും പലായനം ചെയ്തവരെയാണു ഐസിസ് ഭീകരര്‍ ഇപ്പോള്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നത് .
തല്‍ സമിറാഹിന് സമീപത്തുള്ള തല്‍ ഹുര്മ്മോസ് എന്ന പ്രദേശത്തു നിന്നും 10 അസ്റിയന്‍ വിശ്വാസികളേയും നേരത്തെ ഐഎസ് തട്ടിക്കൊണ്ടു പോയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ലിബിയയില്‍ 21 കൊപ്റ്റിക്ക് ക്രൈസ്തവ വിശ്വാസികളുടെ തല ഐഎസ് ഭീകരര്‍ അറത്തിരുന്നു.
Discussion about this post