കൊല്‍ക്കത്ത: യാദവ്പൂര്‍ സര്‍വകലാശാലയില്‍ ബുദ്ധ ഇന്‍ എ ട്രാഫിക് ജാം എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നി ഹോത്രിക്ക് ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ചിത്രം സര്‍വ്വകലാശാലയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ നിലപാടെടുത്തതോടെ സര്‍വ്വകലാശാലയില്‍ സംഘര്‍ഷം ഉടലെടുത്തു. പ്രദര്‍ശനത്തിനെത്തിയ സംവിധായകനെ വിദ്യാര്‍ത്ഥികള്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
സംവിധായകനെ മര്‍ദ്ദിച്ച ഇടത് സംഘടനകള്‍ക്കെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നീട് ഇടത് അനുകൂല വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും ഏറ്റുമുട്ടി. സംഭവം അറിഞ്ഞെത്തിയ ബി.ജെ.പി നേതാവ് രൂപ ഗാംഗുലിയെ വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതും സംഘര്‍ഷത്തിനിടയാക്കി. വെള്ളിയാഴ്ച വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘ബുദ്ധ ഇന്‍ എ ട്രാഫിക് ജാം’ എന്ന ചിത്രം സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.
പ്രദര്‍ശനത്തിന്റെ ഭാഗമായി കാമ്പസിലെത്തിയ സംവിധായകന്‍ അഗ്‌നിഹോത്രിയെ ഇടതുവിദ്യാര്‍ഥി പ്രവര്‍ത്തകര്‍ കരിങ്കൊടിയും ‘ഗോ ബാക്ക്’ എന്നെഴുതിയ പ്‌ളക്കാര്‍ഡുകളുമായാണ് എതിരേറ്റത്. ചില വിദ്യാര്‍ഥികള്‍ തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി സംവിധായകന്‍ ആരോപിച്ചു. ഈ സിനിമയില്‍ അനുപം ഖേര്‍ അഭിനയിക്കുന്നുണ്ട്. ജെ.എന്‍.യു സംഭവത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ എല്ലാവര്‍ക്കും അറിയാം. അനുപം ഖേറിന്റെ ഇരട്ടത്താപ്പിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
ഇതിനിടെ പുറത്ത് നിന്നെത്തിയവര്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ചു എന്ന് കാണിച്ച് ഇടത് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി വ്യാജമാണെന്നും, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇടത് ഫാസിസമാണ് സംവിധായകനെ ആക്രമിച്ചതിന് പിന്നിലെന്നും എബിവിപി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Discussion about this post