ബുസന്‍: ലിയാന്‍ഡര്‍ പെയ്‌സ് ഇന്ത്യന്‍ കായിക ആരാധകരെ വീണ്ടും വിസ്മയിപ്പിക്കുകയാണ്. 43-ാം വയസിന്റെ ചുറുചുറുക്കുമായി കളിച്ച പെയ്‌സ് ബുസന്‍ ഓപ്പണ്‍ ചലഞ്ചര്‍ ഡബിള്‍സില്‍ കിരീടം സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ സാം ഗ്രോത്തിനൊപ്പമാണ് പെയ്‌സ് കിരീടം നേടിയത്. ഫൈനലില്‍ തായ്‌ലന്‍ഡ് താരങ്ങളായ സാന്‍ചായ് റാതിവാറ്റാന-സോന്‍ചാറ്റ് റാതിവാറ്റാന സഖ്യത്തെ കടുത്ത പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു തകര്‍ത്താണ് പെയ്‌സ് സഖ്യം കിരീടം നേടിയത്. സ്‌കോര്‍: 4-6, 6-1, 10-7.
സീസണിലെ ആദ്യ കിരീടമാണ് പുതിയ ഡബിള്‍സ് പങ്കാളിക്കൊപ്പം പെയ്‌സ് സ്വന്തമാക്കിയത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബുസനില്‍ പെയ്‌സ് കിരീടം ഉയര്‍ത്തുന്നത്. ഏപ്രിലില്‍ നടന്ന മെക്‌സിക്കന്‍ ചലഞ്ചറില്‍ സഖ്യം ഫൈനലില്‍ എത്തിയിരുന്നു.
Discussion about this post