ഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. ഓര്‍ഡിനന്‍സ് കര്‍ഷക വിരുദ്ധമാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികളും വിവിധ സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി.ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം .
കേരളത്തില്‍ നിന്നുള്ള എംപിമാരും ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ ബഹളമുണ്ടാക്കി. മീനാകുമാരി റിപ്പോര്‍ട്ട് റദ്ദാക്കമമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ലോക്സഭയില്‍ പ്രതിപക്ഷം ബഹളം.റിപ്പോര്‍ട്ട് മീന്‍ പിടുത്തക്കാര്‍ക്ക് ദോഷകരമാണെന്നും ആരോപണമുയര്‍ന്നു .
അതേസമയം മോദി സര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ, അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവ് അണ്ണാ ഹസാരെയും ജന്തര്‍ മന്ദറില്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഓര്‍ഡിനന്‍സിനെതിരെ ഇടതുപാര്‍ട്ടി നേതാക്കളും മേധാ പട്കറുള്പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകരും വൈകിട്ട് രാഷ്ട്രപതിയെ കാണും .തുടര്‍ന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല് ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കും. വ്യാഴാഴ്ച്ച റയില്‍വെ ബജറ്റും ശനിയാഴ്ച്ച പൊതുബജറ്റും അവതരിപ്പിക്കും.
Discussion about this post