പാറ്റ്ന: ബീഹാറില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ സീനിയര്‍ ബ്യൂറോ ചീഫ് വെടിയേറ്റ് മരിച്ചു. രാജ്ദേവ് രഞ്ജനാ(42)ണ് വെടിയേറ്റ് മരിച്ചത്. ബിഹാറിലെ സിവാന്‍ ജില്ലയില്‍ ബ്യൂറോ ചീഫ് ആയിരുന്ന രാജ്ദേവ് രഞ്ജനാണ് വെടിയേറ്റത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവം മാധ്യമപ്രവര്‍ത്തകരെ നടുക്കിയിരിക്കുകയാണ്.
സിവാന്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നില്ക്കുമ്പോള് ബൈക്കിലെത്തിയ അഞ്ചംഗ സംഘം രാജ്ദേവിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്കും കഴുത്തിനും ഏറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണം. വളരെ അടുത്ത് നിന്നാണ് വെടി ഉതിര്‍ത്തതെന്നാണ് നിഗമനം. തന്റെ ആഡംബര കാര്‍ മറികടന്നതിന് സ്ക്കൂള് വിദ്യാര്‍ത്ഥിയെ എംഎല്‍എയുടെ മകന് വെടിവച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്ന സംഭവം ഉണ്ടായിരിക്കുന്നത്. ബീഹാറില്‍ ക്രമസമാധാന നില വളരെ വഷളായെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു,
Discussion about this post