ഡല്‍ഹി: സുനന്ദ കേസില്‍ ശശി തരൂരിനെ കുരുക്കാന്‍ സുബ്രഹ്മണ്യന് സ്വാമി.
വിഷം ഉള്ളില്ച്ചെന്നുവെന്ന് തെളിഞ്ഞിട്ടും ക്രിമിനല്‍ കേസ് കൈകാര്യം ചെയ്യേണ്ടരീതിയിലുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ പോലും എടുക്കാതെ ഡല്‍ഹിപോലീസ് കേസ് അന്വേഷണം വൈകിപ്പിക്കുകയാണെന്നും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും കാണിച്ച് സ്വാമി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു.
പോലീസിന് കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം പോലും തയാറാക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ലെന്നും സ്വാമി പറയുന്നു.
സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാണ് കത്തില്‍ സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്,
അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. സുനന്ദയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്നു കണ്ടെത്തിയതു കേസിലെ നിര്‍ണായ വഴിത്തിരിവായിരുന്നു. തിരുവനന്തപുരം എംപി ശശി തരൂരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്താനാണ് സുബ്രഹ്മണ്യന് സ്വാമിയുടെ തീരുമാനം.
Discussion about this post