കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ ബസില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന 30 ഷിയാ മുസ്ലീങ്ങളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. അഫ്ഗാന് സൈനികരുടെ വേഷത്തിലെത്തിയ ഒരു സംഘമാണ് ബസ് തടഞ്ഞ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയത്.
സാബൂള്‍ പ്രവശ്യയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. രാജ്യത്തെ പടിഞ്ഞാറന്‍ നഗരമായ ഹീററ്റില് നിന്നും തലസ്ഥാനമായ കാബൂളിലേക്കു പോകുകയായിരുന്നു ബസ്.ബസില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും അക്രമികള്‍ പുരുഷന്മാരെ മാത്രമാണ് തട്ടിയെടുത്തത്.
പ്രദേശത്ത് പ്രാദേശിക തീവ്രവാദി സംഘടനകളുടെയും താലിബാന്റെയും സാനിധ്യം ശക്തമാണ്.തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.സംഭവത്തിന് പിന്നില്‍ ഐസിസി സംഘടനകളാണോയെന്നും അന്വേഷിക്കുന്നുണ്ട് .
Discussion about this post