തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.എസ്. അച്യുതാനനന്ദന് അവകാശവാദമുന്നയിച്ചു. ആറ് മാസത്തേക്കെങ്കിലും തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വിഎസ് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചതായാണ് വിവരം. തനിക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്ന് കേന്ദ്ര നേതാക്കളുമായി ചര്ച്ചയല് വിഎസ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്ര നേതാക്കളുമായി വിഎസിന്റെ ചര്‍ച്ച പുരോഗമിക്കുകയാണ്. യുഡിഎഫിന്റെ അഴിമതിക്കെതിരെ താനായിരുന്നു പ്രധാനമായും പോരാടിയതെന്ന് വിഎസ് ചൂണ്ടിക്കാട്ടുന്നു. അതിന്റെ തുടര്‍ച്ചയായി ചില കാര്യങ്ങള്‍കൂടി ചെയ്യാനുണ്ട്. അത് പാര്‍ട്ടിയുടെ സര്‍ക്കാരിന്റെയും സഹായത്തോടെയേ ചെയ്യാനൂകൂവെന്നും വിഎസ് പറയുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കാനായി സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് ചേരും. ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കും. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രിയാകണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. വി.എസ്. അച്യുതാനന്ദന് ക്യാബിനെറ്റ് റാങ്കോടെ എല്‍ഡിഎഫ് കണ്‍വീനര്‍ പോലുള്ള മാന്യമായ സ്ഥാനം നല്‍കണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ക്കുശേഷം ഇന്ന് വൈകിട്ട് ആറോടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയുന്നു. സംസ്ഥാന സമിതിയിലും, സെക്രട്ടേറിയറ്റിലും പാര്‍മെന്ററി പാര്‍ട്ടിയിലും വിഎസിന് ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലെന്നത് പിണറായിയുടെ സാധ്യത കൂട്ടുന്നു.
Discussion about this post