ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് വടകരയില്‍ മത്സരിച്ച കെകെ രമയെ അപമാനിച്ച് സിപിഐ(എം) പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നു. വടകരയില്‍ സിപിഎം ആഹ്ലാദപ്രകടനത്തിനിടെ ചുവന്ന നൈറ്റി ധരിച്ച് രമയുടെ മുഖം മൂടിയണിഞ്ഞ് നൃത്തം ചെയ്യുന്ന സിപിഐ(എം) പ്രവര്‍ത്തകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. ചെങ്കൊടിയേന്തിയും തലയില്‍ ചുവപ്പ് റിബണ്‍ കെട്ടിയും ആഹ്ലാദപ്രകടനം നടത്തുന്ന സിപിഐ(എം) പ്രവര്‍ത്തകരും ചിത്രത്തിലുണ്ട്.
സത്രീത്വത്തെ അപമാനിക്കുന്നു, സ്ത്രീവിരുദ്ധത ആഹ്ലാദപ്രകടനം സിപിഎമ്മിന്റെ ഫാസിസ്റ്റ് മനോഭാവത്തിന്റെ പ്രകടനം എന്നിങ്ങനെ നിരവധി വിമര്‍ശനങ്ങള്‍ ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു.
കണ്ണൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ വനിതാ സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി ഉമ്മവെച്ചും ലൈംഗികമായി പീഡിപ്പിച്ചും മുസ്ലിം ലീഗ് നടത്തിയ വിജയാഘോഷം നേരത്തെ വന്‍ വിവാദമായിരുന്നു.അന്ന് സോഷ്യല്‍ മീഡിയകളില്‍ സ്ത്രീപക്ഷ വാദം നടത്തി ആഞ്ഞടിച്ച സിപിഎം ഈ വിഷയത്തില്‍ ഇനിയും പ്രതികരണം അറിയിച്ചിട്ടില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സി കെ നാണുവാണ് വടകരയില്‍ വിജയിച്ചത്. 49211 വോട്ടുകള്‍ക്കായിരുന്നു നാണുവിന്റെ ജയം. സ്വതന്ത്രയായി മത്സരിച്ച കെ കെ രമ 20505 വോട്ട് നേടിയിരുന്നു.
തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ വടകരയില്‍ പരക്കെ അക്രമം നടന്നിരുന്നു. ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ട വള്ളിക്കാട്ടെ രക്തസാക്ഷി സ്തൂപത്തിനു മുകളില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. കെകെ രമയുടെ വടകരയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു നേരെയ ആക്രമണം നടന്നു. തയ്യില്‍ സ്ഥാപിച്ചിരുന്ന രക്തസാക്ഷി കൂടീരം തകര്‍ത്തു. കക്കാട് ആര്‍എംപി ബ്രാഞ്ച് സെക്രട്ടറിക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയും രമയ്ക്ക് നേരെ സിപിഎം കയ്യേറ്റമുണ്ടായി. എന്റെ മോളെ എന്നുള്ള രമയുടെ വാക്കുകള്‍ നായിന്റെ മോളെ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സിപിഎം ചാനലായ കൈരളി പീപ്പിള്‍ സംപ്രേഷണം ചെയ്തിരുന്നു.
Discussion about this post