തിരുവനന്തപുരം: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് അഭിനയരംഗത്ത്. ഹലോ ഇറ്റ് ഈസ് മീ… എന്ന ആല്‍ബത്തിലൂടെയാണ് ഭാഗ്യ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സുരേഷ് ഗോപിയുടെ മകന് ഗോകുലിന്റെ സിനിമാ പ്രവേശം ചര്‍ച്ച ചെയ്തു കഴിയും മുമ്പേ മകള്‍ ഭാഗ്യയും വിഡിയോ ആല്ബവുമായെത്തുന്നത്.
അഭിനയമല്ല മറിച്ച് പാട്ടിന്റെ വഴിയേ ആണെന്നു മാത്രം. ഭാഗ്യ പാടി അഭിനയിച്ച് യൂട്യൂബില്‍ എത്തിയ ആല്‍ബം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇംഗ്ലീഷ് പാട്ടാണ് ഇതിനായി ഭാഗ്യ സുരേഷ് തെരഞ്ഞെടുത്തത്. അമിത് മോഹന്‍ രാജേശ്വരിയാണ് വിഡിയോ ആല്‍ബത്തിന്റെ സംവിധായകന്.
Discussion about this post