ഡല്‍ഹി: പാര്‍ട്ടിയില്‍ നിന്ന് ദീര്‍ഘ നാളത്തെ അവധിയെടുത്ത കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധി ഉത്തരാഖണ്ഡിലെന്ന് അഭ്യൂഹം.
ഉത്തരാഖണ്ഡില്‍ നിന്നുള്ള രാഹുലിന്റെ ഫോട്ടോകള്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ശര്‍മ ട്വീറ്റ് ചെയ്തു. അദ്ദേഹം വിനോദയാത്രയ്ക്കായാണ് ഉത്തരഖണ്ഡില്‍ എത്തിയത് എന്ന് സൂചിപ്പിക്കുന്ന ഫോട്ടോകളാണ് പുറത്ത് വന്നത്.
എന്നാല്‍ ഫോട്ടോ വന്ന വിഷയം മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ശര്‍മയുടെ വാദം തള്ളി രാഹുലിന്റെ ഓഫീസ് വിശദീകരണക്കുറിപ്പ് ഇറക്കി. ജഗദീഷ് ശര്‍മ പുറത്തുവിട്ട ചിത്രങ്ങള്‍ 2008ല്‍ രാഹുല്‍ ഉത്തരാഖണ്ഡ് സന്ദര്‍ശിച്ചപ്പോള്‍ എടുത്തതാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. തൊപ്പിയും തണുപ്പകറ്റുന്ന തരത്തിലുള്ള വസ്ത്രങ്ങളും ധരിച്ച് ഫോണില്‍ സംസാരിക്കുന്നതടക്കുമുള്ള ചിത്രങ്ങളാണ് ശര്‍മ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.
ബജറ്റ് ഉള്‍പ്പടെ വളരെ ഗൗരവപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബജറ്റ് സമ്മേളനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി വിട്ട് നിന്നത് വിവാദമായിരുന്നു. ഇതിനിടയിലാണ് ഫോട്ടോകള്‍ പുറത്ത് വന്നിരിക്കുന്നത്. ഏപ്രിലില്‍ നടക്കുന്ന ഐഐസിസി സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായാണ് രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത് എന്ന് പ്രചരണമുണ്ടായിരുന്നു. സോണിയാ ഗാന്ധിയുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് ലീവിന് പിന്നിലെന്നും പ്രചരണമുണ്ടായി. ഇതിനെല്ലാം വിശദീകരണം നല്കാനാവാതെ കുഴങ്ങുന്ന കോണ്‍ഗ്രസിന് ഉത്തരാഖണ്ഡില്‍ നിന്നുള്ള രാഹുലിന്റെ ഫോട്ടോകള്‍ കുടുതല്‍ തലവേദനയാകും.
[inpost_fancy thumb_width=”100″ thumb_height=”100″ post_id=”6522″ thumb_margin_left=”0″ thumb_margin_bottom=”0″ thumb_border_radius=”2″ thumb_shadow=”0 1px 4px rgba(0, 0, 0, 0.2)” id=”” random=”0″ group=”0″ border=”” show_in_popup=”0″ album_cover=”” album_cover_width=”100″ album_cover_height=”100″ popup_width=”800″ popup_max_height=”600″ popup_title=”Gallery” type=”fancy” sc_id=”sc1424844084834″]
Discussion about this post