ഗയ : ബീഹാറിലെ ഗയ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 2 ജവാന്മാര് കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ് .പൊലീസ് വാഹനങ്ങളും സെക്യൂരിറ്റി ഉദ്യോഗസ്ഥരും സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിയാണ് അപകടം ഉണ്ടായത്.
ഗയ ജില്ലയിലെ ഇമാംഗഞ്ച് ദുമാരിയ മേഖലയിലാണ് സംഭവമുണ്ടായത്. മാവോയിസ്റ്റ് ആക്രമണം പതിവായ മേഖലയില്‍ സന്നദ്ധപ്രവര്ത്തം നടത്തുന്ന സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജവാന്മാര് യാത്ര ചെയ്തിരുന്ന മിനി ബസ് കുഴി ബോംബിന് മുകളിലൂടെ കടന്നു പോകുന്ന സമയത്താണ് ബോംബ് പൊട്ടിത്തെറിച്ചത്. ഇവിടെ സ്ഥിരമായി നടത്താറുള്ള മാവോയിസ്റ്റ് തെരച്ചില്‍ അവസാനിപ്പിച്ച് ഇവര്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായാതെന്നു ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ പി.കെ ശ്രീവാസ്തവ അറിയിച്ചു
കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ ചെറുത്തു തോല്‍പ്പിക്കുന്നതിനായി സൈനികര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരായി ഉഗ്ര സ്ഫോടനക്ഷമതയുള്ള ബോംബുകളും മറ്റും മാവോയിസ്റ്റുകളും തയ്യാറാക്കിയിരുന്നു. ഈ ബോംബുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത് .
ഇതേസമയം മരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപവീതം നല്‍കുമെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സുഷില്‍ ഖോപ്ടെ അറിയിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Discussion about this post