ഡല്‍ഹി: വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടുചെയ്യാന്‍ ഒമ്പത് കോണ്‍ഗ്രസ് വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഹാജരാകാന്‍ സിബിഐ നോട്ടിസ്. ഈ മാസം 24ന് ഹാജരാവാന്‍ സിബിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസ് പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ വിജ്ഞാപനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ നേരത്തെ തള്ളിയിരുന്നു.
കൂറുമാറിയ ഒന്‍പത് എംഎല്‍എമാരെ സ്വാധീനിക്കാനായി ഇടനിലക്കാരനെന്ന വ്യാജേന എത്തിയ മാദ്ധ്യമ പ്രവര്ത്തകന് പണം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ സി.ബി.ഐ തീരുമാനിച്ചത്. ദൃശ്യങ്ങളില്‍ ഉള്ളത് താനാണെന്നും എന്നാല്‍ തന്നെ കുടുക്കുകയായിരുന്നെന്നുമായിരുന്നു ഹരീഷ് റാവത്തിന്റെ നിലപാട്. കേസുമായി ബന്ധപ്പെട്ട് മേയ് 9ന് ഹാജരാവാന്‍ സിബിഐ റാവത്തിന് നോട്ടിസ് നല്‍കിയിരുന്നു.
എന്നാല്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് റാവത്ത് കൂടുതല്‍ സമയം തേടുകയായിരുന്നു. ഇതിന് പിന്നാലെ മേയ് 15ന്, കേസ് സിബിഐയ്ക്ക് വിട്ടു കൊണ്ടുള്ള വിജ്ഞാപനം റാവത്ത് റദ്ദാക്കുകയും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാവത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല.
Discussion about this post