തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. പൂച്ചെണ്ട് നല്‍കിയാണ് ഗവര്‍ണര്‍ പിണറായിയെ സ്വീകരിച്ചത്. മന്ത്രിമാരുടെ പട്ടിക പിണറായി കൈമാറി. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകള്‍ സത്യപ്രതിജ്ഞയ്ക്കുശേഷം തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ധാരണയായിട്ടുള്ള വകുപ്പുകളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കും.
രാവിലെ കെ.എം. മാണി പിണറായി വിജയനെ സന്ദര്‍ശിച്ച് ആശംസകളറിയിച്ചിരുന്നു. വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
Discussion about this post