തിരുവനന്തപുരം: തൃശൂരില്‍ വിവാദവ്യവസായി മുഹമ്മദ് നിസാമിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയ്ക്ക് സര്‍ക്കാര്‍ ജോലി നല്കാന്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ചന്ദ്രബോസിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രതിയായ നിസാമില്‍ നിന്ന് ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post