ഇന്ത്യന്‍ സംസ്കാരം, യോഗ എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ ആരംഭിക്കുന്നതു ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ പരിഗണനയില്‍. കോഴ്സുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം കഴിഞ്ഞ വര്‍ഷം തള്ളിയിരുന്നു.് അവസാനമായി ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗം ആണ് കോഴ്സുകള്‍ തുടങ്ങുന്നതു സംബന്ധിച്ച നിര്‍ദ്ദേശം പുനഃപരിശോധിച്ചത്. കോഴ്സുകള്‍ ആരംഭിക്കുന്നതു പരിഗണിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ ധാരണയാവുകയും ചെയ്തു.
കോഴ്സുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുനീങ്ങാന്‍ തീരുമാനിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കോഴ്സുകളുടെ ഘടന സംബന്ധിച്ചു വിശദ പഠനം നടത്തിയശേഷം അക്കാദമിക് കൗണ്‍സിലിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ നിര്‍ദേശം നല്കി.
Discussion about this post