നോയിഡ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാക്കിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് പശു മാംസം ന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അഖ്ലാക്കിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന ഉത്തര്‍പ്രദേശ് വെറ്ററിനറി വകുപ്പിന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് വിദ്ധമായാണ് ഫോറന്‍സിക് റിപോര്‍ട്ട്. വെറ്ററിനറി വകുപ്പിനു കീഴിലുള്ള മധുര വെറ്ററിനറി ഫോറന്‍സിക് ലാബാണ് പരിശോധന നടത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ പശുവിന്റെയോ പശു കിടാവിന്റെയോ മാംസമാണെന്നാണ് സ്ഥിരീകരണം.
പ്രദേശത്തു നിന്നും കാണാതായ പശുവിന്റെ ഇറച്ചി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് മുഹമ്മദ് അഖ്ലാഖിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുവെന്നായിരുന്നു വാര്‍ത്തകള്‍. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി ഫോറന്‍സിക് പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്തിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ ആട്ടിറച്ചിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. അഖ്ലാക്കിന്റെ വീട്ടുകാരും നിരോധനം ലംഘിച്ച് പശുമാംസം സൂക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജമെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്
Discussion about this post