ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ആയുധകൈമാറ്റം സംബന്ധിച്ച കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് എംഐ 35 ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കാന്‍ പാക്കിസ്ഥാന് ഒരുങ്ങുന്നു. രണ്ട് മാസത്തിനകം ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് സംബന്ധിച്ച കരാറിന് അന്തിമരൂപമുണ്ടാകുമെന്ന് പാകിസ്താന് ഡിഫന്‍സ് പ്രൊഡക്ഷന്‍ മന്ത്രി റാണ തന്‍വീര്‍ ഹുസൈന് അറിയിച്ചു. എംഐ35 ഹെലികോപ്റ്റര്‍ വില്‍പ്പന സംബന്ധിച്ച് റഷ്യയും പാക്കിസ്ഥാനും തമ്മില്‍ നേരത്തെ കരാര്‍ ഒപ്പുവച്ചിരുന്നു.
ശീതയുദ്ധകാലത്ത് ഇരുചേരികളിലായിരുന്ന ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ഒരു പ്രതിരോധ ഇടപാട് നടക്കുന്നത് ഇതാദ്യമായാണ്. ശീതയുദ്ധകാലത്തും, അഫ്ഗാന് യുദ്ധകാലത്തും യുഎസിന്റെ പങ്കാളിയായ പാക്കിസ്ഥാന് ആയുധങ്ങള്‍ വില്ക്കുത്തതില് റഷ്യ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ചൈനീസ് സഹായത്തോടെ വികസിപ്പിച്ചെടുത്ത ജെഎഫ് 17 യുദ്ധ വിമാനങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് പര്യാപ്തമാണെന്നും റാണ തന്‍വീര്‍ ഹുസൈന് പറഞ്ഞു. പാക്കിസ്ഥാന് എഫ് 16 യുദ്ധ വിമാനങ്ങള്‍ കൈമാറാന്‍ യുഎസ് കോണ്‍ഗ്രസ് തയ്യാറാകാത്തതിന്റെ പശ്ചാത്തലത്തിലാണ് റാണയുടെ വിശദീകരണം.
Discussion about this post