കണ്ണൂര്‍: മോശമായി ചാര്ത്തികിട്ടേണ്ട പട്ടങ്ങള്‍ എല്ലാം നേരത്തെ തന്നെ ചാര്‍ത്തികിട്ടിയ നേതാവാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജന്മനാടായ പിണറായിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം.
നെല്ലും പതിരും തിരിച്ചറിയുന്നവരാണ് ജനമെന്ന് വീണ്ടും തെളിഞ്ഞു. അതിനാലാണ് താന്‍ വീണ്ടും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാരുകളൊന്നും മലബാറിന്റെ വികസനത്തിന് ഒന്നും ചെയ്തിരുന്നില്ല. മലബാറിന്റെ വികസനത്തിന് പ്രത്യേക ശ്രദ്ധപതിപ്പിക്കുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post