ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് പദ്ധതിയുള്ളതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ . അനന്തനാഗ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് കെ.കെ. ശര്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്. അനന്തനാഗിലെ ബിജ്ബെഹ്റയിലുണ്ടായ ആക്രമണം അപ്രതീക്ഷിതവും മുന്നറിയിപ്പില്ലാത്തതുമായിരുന്നു. അതാണ് ആക്രമണത്തിന്റെ ആഘാതം കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിക്കാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷത്തെ തീര്‍ഥ യാത്രയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിട്ടുണ്ടെന്നും ബിഎസ്എഫ് ഡയറക്ടര്‍ പറഞ്ഞു.
Discussion about this post