ടോക്കിയോ: പശ്ചിമ പസഫിക്ക് സമുദ്രത്തില്‍ ഇന്ത്യ യുഎസ് ജപ്പാന് സംയുക്ത നാവിക പ്രകടനം നടക്കും. മൂന്നു രാജ്യങ്ങളുടെയും യുദ്ധക്കപ്പലുകള്‍ സംയുക്ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കും.
‘മലബാര്‍ നാവിക അഭ്യാസം’ എന്ന പേരില്‍ ഇന്ത്യയും, യുഎസും സംയുക്തമായി നടത്തിവരുന്ന നാവിക അഭ്യാസത്തില്‍ 2007 ന് ശേഷം ഇതാദ്യമായാണ് ജപ്പാന് പങ്കെടുക്കുന്നതെന്ന് ജപ്പാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലിലായിരുന്നു മലബാര്‍ നാവിക അഭ്യാസം.
എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന നാവിക അഭ്യാസം ജപ്പാന് ദ്വീപുകളോട് ചേര്‍ന്നുള്ള സമുദ്രഭാഗത്താണ് നടത്തുക. മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന സമുദ്രഭാഗമാണിത്. ദക്ഷിണ ചൈനാ കടലില്‍ അവകാശം പ്രഖ്യാപിച്ച ചൈന പശ്ചിമ പസഫിക്കിലേക്കും സ്വാധീനം വ്യാപിപ്പിക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഇവിടെ നാവിക അഭ്യാസം നടത്താനുള്ള തീരുമാനം.
Discussion about this post