തിരുവനന്തപുരം: മഹാരാഷ്ട്രയിലെ ആയുധപ്പുര ദുരന്തത്തില്‍ മരിച്ച മേജര്‍ മനോജ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. മനോജ്കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനമായി. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് പ്രതിമാസം 5000 രൂപവീതം നല്‍കും. ഒപ്പം കുടുംബത്തിന് അഞ്ചു സെന്റ് സ്ഥലത്ത് വീടുവച്ചു നല്‍കാനും തീരുമാനമായി.
Discussion about this post