മെക്‌സിക്കോ: ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വത്തെ മെക്‌സിക്കോ പൂര്‍ണ്ണമായും പിന്തുണക്കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെക്‌സിക്കന്‍ സന്ദര്‍ശനത്തിന്ഇടയിലായിരുന്നു എന്റിക് പെനെ നീറ്റോയുടെ ഉറപ്പ്. മോദിയുടെ മെക്‌സിക്കൊ സന്ദര്‍ശനത്തിന് നീറ്റോ നന്ദി പറഞ്ഞു.
മെക്‌സിക്കോ ഇന്ത്യയുടെ താല്‍പര്യം തിരിച്ചറിയുന്നുയെന്നതില്‍ നന്ദിയുണ്ടെന്നു് മോദി പറഞ്ഞു. കൂടാതെ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയില്‍ പ്രധാനപങ്കാളിയാണ് മെക്‌സിക്കോ. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
Discussion about this post