ഇസ്ലാമാബാദ്: പാക്ക് താലിബാന്റെ ഒളിത്താവളത്തിനു നേര്‍ക്ക് ആക്രമണം നടത്താന്‍ അമേരിക്കയോട് ആവശ്യപ്പെട്ട് പാക്കിസ്ഥാന്. താലിബാന് താവളങ്ങള്‍ക്ക് നേരെയും അവരുടെ നേതാവായ മുല്ല ഫസലുള്ളയെയും ലക്ഷ്യം വെച്ചും അക്രമണം നടത്താന്‍ അമേരിക്കയോട് പാക്കിസ്ഥാന് സൈനിക മേധാവി റഹീല്‍ ഷരീഫ് ആണ് അഭ്യര്‍ത്ഥിച്ചത്. നേരത്തെ പാക്ക് താലിബാനെ പാക്കിസ്ഥാന്റെ പരമാധികാരം ലംഘിച്ച് ആക്രമിച്ചുവെന്ന പരാതി പാക്കിസ്ഥാന് ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുഎസ് പാക്ക് ബന്ധം വഷളാവുകയും ചെയ്തു.
അഫ്ഗാന് ദൗത്യത്തിനായുള്ള അമേരിക്കയുടെ കമാന്റര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍, പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഓള്സണ് എന്നിവരടങ്ങിയ ഉന്നതാധികാര സമിതിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാക്കിസ്ഥാന്റെ കീഴടങ്ങല്‍. അതേസമയം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോ, എന്‍.ഡി.എസ്തുടങ്ങിയവയുടെ പ്രവര്‍ത്തനം പാക്കിസ്ഥാനില്‍ അനുവദിക്കുകയില്ലെന്നും ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു
ഇന്ത്യ-യുഎസ് ബന്ധം ദൃഢമാകുകയും, പാക്ക്-യുഎസ് ബന്ധം വഷളാവുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് പാക്കിസ്ഥാന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.
Discussion about this post