ഡല്‍ഹി : വൈദ്യുതി നിരക്കു പകുതിയാക്കി കുറച്ചതും 20,000 ലീറ്റര്‍ ജലം സൗജന്യമാക്കിയതുമായ കെജ്രിവാളിന്റെ നടപടികള്‍ ജനത്തെ തെറ്റിധരിപ്പിക്കുന്നതാണെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്ത്.
പൊതുജനത്തെ തെറ്റിധരിപ്പിക്കാനാണ് എഎപി ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത ആരോപിച്ചു.ഡല്‍ഹിയിലെ അര്‍ഹതപ്പെട്ട ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം സര്‍ക്കാര്‍ എങ്ങനെ ലഭ്യമാക്കുമെന്ന് ബിജെപി നേതാവ് സതീഷ് ഉപാധ്യായ ചോദിച്ചു. പദ്ധതിയുടെ പ്രയോജനം ലഭ്യമാകണമെങ്കില്‍ വീടുകളില്‍ വൈദ്യുതി മീറ്ററുകള്‍ അനിവാര്യമാണ്. എന്നാല്‍ മീറ്ററുകള്‍ ഇല്ലാത്ത വീടുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം എങ്ങനെ ലഭ്യമാക്കുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം 400 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് മുഴുവന്‍ തുക ഈടാക്കാനുള്ള എഎപി സര്‍ക്കാറിന്റെ നീക്കം അത്ഭുതപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മ പറഞ്ഞു. കെജ്രിവാള് സാമ്പത്തിക മായാജാലം കാണിച്ച് പൊതുജനത്തെ തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് ഐപി സര്‍ക്കാര്‍ 50% കുറച്ചിരുന്നു.
ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികളുള്പ്പെടെ ജലബോര്‍ഡ് മീറ്ററുള്ള നഗരത്തിലെ 18 ലക്ഷം കുടുംബങ്ങള്‍ക്കാണ് ദിവസവും 667 ലീറ്റര്‍ സൗജന്യജലം ലഭിക്കുക.
Discussion about this post