പെന്‍സില്‍വാനിയ: കോപ അമേരിക്ക ഫുട്ബാളില്‍ പാനമക്കെതിരെ ചിലിക്ക് തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് ഡി യില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അവര്‍ പാനമയെ തകര്‍ത്തത്. ്ര
ഈ മത്സരത്തിലെ വിജയത്തോടെ ചിലി ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സികോയാണ് ചിലിയുടെ എതിരാളി.
അഞ്ചാം മിനിട്ടില്‍ പാനമയുടെ മിഗ്വല്‍ കമര്‍ഗോ ആദ്യ ഗോള്‍ നേടി. ത 15ാം മിനിട്ടില്‍ ചിലിയുടെ എഡ്വേര്‍ഡോ വര്‍ഗാസ് ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ ഒരു ഗോള്‍ കൂടി നേടി ചിലി ലീഡ് ഉയര്‍ത്തി. 50ാം മിനിട്ടില്‍ അലക്‌സിസ് സാഞ്ചസാണ് ഗോള്‍ നേടിയത്.
75ാം മിനിട്ടില്‍ പാനമ രണ്ടാം ഗോള്‍ നേടി 89ാം മിനിട്ടില്‍ ചിലി നാലാമത് ഗോള്‍ നേടി വിജയം ഉറപ്പിച്ചു. അലക്‌സിസ് സാഞ്ചസാണ് നാലാം ഗോളും കുറിച്ചത്.
https://www.youtube.com/watch?v=pnWwxbEZ9nk
Discussion about this post