ദമാസ്കസ്: സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവ ചാവേറാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ജന്മനാടായ വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്ലി ജില്ലയിലെ ഖാതിയില്‍ ഞായറാഴ്ചയായിരുന്നു ചാവേറാക്രമണം.
ചാവേര്‍ സ്ഫോടനത്തില്‍ സൊറോതോ സുരക്ഷാസേനയില്പ്പെട്ട മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഖാതിയില്‍ സെയ്ഫോ കൂട്ടക്കൊലയില്‍ മരിച്ചവര്‍ക്കായുള്ള അനുസ്മരണ പ്രാര്‍ഥനാസമ്മേളനത്തില്‍ പങ്കെടുക്കവെയായിരുന്നു ബാവയ്ക്കു നേരേ ചാവേറാക്രമണം ഉണ്ടായത്.
കേരളത്തിലെ യാക്കോബായസഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ.
1915ല്‍ ഓട്ടോമാന്‍ സൈന്യം പതിനായിരക്കണക്കിന് ക്രിസ്തുമത വിശ്വാസികളെ കൊലപ്പെടുത്തിയ സെയ്ഫോ കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ സ്മാരകം ഉദ്ഘാടനംചെയ്തശേഷം പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നതിനിടെയായിരുന്നു സ്ഫോടനമെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post